എടയന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം.....

Tuesday, July 16, 2019

ഇലഅറിവ് മേള സമാപിച്ചു

എടയന്നൂർ വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിൽ ഇലഅറിവ് മേള സംഘടിപ്പിക്കപ്പെട്ടു. ഹെഡ്‌മിസ്ട്രസ് ശ്രീമതി അനിത ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന പ്രസ്തുത ചടങ്ങിന് ഹരീന്ദ്രൻ മാസ്റ്റർ സ്വാഗതവും, മുൻ ഹെഡ്‌മിസ്ട്രസ് ശ്രീമതി ഉഷ കരിയിൽ, സ്റ്റാഫ് സെക്രട്ടറി പി കെ പ്രേമരാജൻ എന്നിവർ ആശംസകളും നേർന്നു. പ്രൗഢഗംഭീരമായ മേളയുടെ ഔപചാരികമായ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ജസീല നിർവഹിച്ചു.സ്കൂളിലെ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർസെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലെ അമ്പതു ശതമാനത്തിലധികം കുട്ടികൾ അവരുടെ വീടുകളിൽ നിന്നുണ്ടാക്കിയ ഇല വിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. ഈ കാലാവസ്ഥയിൽ  വിഷരഹിത ഇലവിഭവങ്ങൾക്കുള്ള പ്രാധാന്യം എന്തെന്ന് മനസ്സിലാക്കാനുള്ള അവസരം ഈ മേളയിലൂടെ കുട്ടികൾക്കും മുതിർന്നവർക്കും അനുഭവവേദ്യമാക്കാൻ സാധ്യമായതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
ഹെഡ്‌മിസ്ട്രസ് സി പി അനിത, മുൻ ഹെഡ്‌മിസ്ട്രസ് ഉഷ കരിയിൽ, വാർഡ് മെമ്പർ ജസീല, ഹരീന്ദ്രൻ, പ്രേമരാജൻ, ലെസിൻ

No comments:

Post a Comment