ചാന്ദ്രവിസ്മയം പ്രദർശിപ്പിച്ചു
 |
ഉദ്ഘാടനം |
 |
സദസ്സ് |
ഇടയന്നൂർ :ചാന്ദ്രദിനത്തോടനുബന്ധിച്ചും, ഇന്ത്യ തിങ്കളാഴ്ച വിക്ഷേപിച്ച ചാന്ദ്രപര്യവേഷണ ദൗത്യമായ 'ചാന്ദ്രയാൻ -രണ്ടി'ന്റെ വിക്ഷേപണത്തിന്റെയും പശ്ചാത്തലത്തിൽ ഇടയന്നൂർ വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ സയൻസ് ക്ലബ്ബിന്റെയും, ലിറ്റിൽ കൈറ്റ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ഉച്ചയ്ക്ക്
ചാന്ദ്രവിസ്മയം എന്ന വീഡിയോ ഒരേ സമയത്ത്
പതിനൊന്ന് ഹൈടെക് ക്ലാസ് മുറികളിൽ പ്രദര്‍ശിപ്പിക്കപ്പെട്ടു. മലയാളത്തിൽ തയ്യാറാക്കിയ, പതിനെട്ടു മിനുട്ടു നീണ്ടുനിന്ന പ്രസ്തുത വീഡിയോ കുട്ടികൾക്ക് പുതിയൊരനുഭവമായി. പ്രസ്തുത ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം
ഹെഡ്‌മാസ്റ്റർ ശ്രീ.ജി.ശ്രീകുമാർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് 2017ബാച്ചിലെ കുട്ടികളാണ് ഒരുമിച്ച് എല്ലാ ക്ലാസ്സുകളിലും സമയബന്ധിതമായി വീഡിയോ പ്രദർശിപ്പിക്കാനുള്ള എല്ലാ സാങ്കേതിക പ്രവർത്തനങ്ങളും നിർവഹിച്ചത്. പ്രസ്തുത പരിപാടിക്ക് സുധാകരൻ, ബിന്ദു, നീത, സന്തോഷ്, ശംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് 'ഈ വീഡിയോയിൽനിന്നു നിങ്ങൾ എന്തെല്ലാം നേടി' എന്ന അസൈൻമെന്റ് കുട്ടികൾക്ക് നൽകുകയും അതിൽ മികച്ച അസൈൻമെന്റിന് അനുയോജ്യമായ സമ്മാനവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട് .
No comments:
Post a Comment