സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ചാന്ദ്രദിനചാർട്ട് പ്രദര്‍ശനം ഹെഡ് മാസ്റ്റർ ശ്രീ.ജി.ശ്രീകുമാർ നിർവഹിച്ചു .വ്യത്യസ്ത ക്ലാസ്സിലെ കുട്ടികൾ വൈവിധ്യമാർന്ന 200 ഓളം ചാന്ദ്രദിന ചാർട്ടുകൾ തയ്യാറാക്കപ്പെട്ട പ്രസ്തുത പ്രവർത്തനത്തിന് ശ്രീമതി നീത, ബിന്ദു,സുധാകരൻ എന്നിവർ നേതൃത്വം നൽകി. B-Ed ട്രെയിനീസിന്റെ സജീവ സാന്നിധ്യം പ്രദര്‍ശനത്തിലുടനീളം പ്രകടമായിരുന്നു.മികച്ച ചാർട്ടുകൾക്കു സമ്മാനവും പ്രഖ്യാപിക്കപെട്ടിട്ടുണ്ട് .
Saturday, July 27, 2019
സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ചാന്ദ്രദിനചാർട്ട് പ്രദര്‍ശനം ഹെഡ് മാസ്റ്റർ ശ്രീ.ജി.ശ്രീകുമാർ നിർവഹിച്ചു .വ്യത്യസ്ത ക്ലാസ്സിലെ കുട്ടികൾ വൈവിധ്യമാർന്ന 200 ഓളം ചാന്ദ്രദിന ചാർട്ടുകൾ തയ്യാറാക്കപ്പെട്ട പ്രസ്തുത പ്രവർത്തനത്തിന് ശ്രീമതി നീത, ബിന്ദു,സുധാകരൻ എന്നിവർ നേതൃത്വം നൽകി. B-Ed ട്രെയിനീസിന്റെ സജീവ സാന്നിധ്യം പ്രദര്‍ശനത്തിലുടനീളം പ്രകടമായിരുന്നു.മികച്ച ചാർട്ടുകൾക്കു സമ്മാനവും പ്രഖ്യാപിക്കപെട്ടിട്ടുണ്ട് .
Wednesday, July 24, 2019
ചാന്ദ്രവിസ്മയം പ്രദർശിപ്പിച്ചു
![]() |
ഉദ്ഘാടനം |
![]() |
സദസ്സ് |
ഇടയന്നൂർ :ചാന്ദ്രദിനത്തോടനുബന്ധിച്ചും, ഇന്ത്യ തിങ്കളാഴ്ച വിക്ഷേപിച്ച ചാന്ദ്രപര്യവേഷണ ദൗത്യമായ 'ചാന്ദ്രയാൻ -രണ്ടി'ന്റെ വിക്ഷേപണത്തിന്റെയും പശ്ചാത്തലത്തിൽ ഇടയന്നൂർ വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ സയൻസ് ക്ലബ്ബിന്റെയും, ലിറ്റിൽ കൈറ്റ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ഉച്ചയ്ക്ക് ചാന്ദ്രവിസ്മയം എന്ന വീഡിയോ ഒരേ സമയത്ത് പതിനൊന്ന് ഹൈടെക് ക്ലാസ് മുറികളിൽ പ്രദര്‍ശിപ്പിക്കപ്പെട്ടു. മലയാളത്തിൽ തയ്യാറാക്കിയ, പതിനെട്ടു മിനുട്ടു നീണ്ടുനിന്ന പ്രസ്തുത വീഡിയോ കുട്ടികൾക്ക് പുതിയൊരനുഭവമായി. പ്രസ്തുത ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ശ്രീ.ജി.ശ്രീകുമാർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് 2017ബാച്ചിലെ കുട്ടികളാണ് ഒരുമിച്ച് എല്ലാ ക്ലാസ്സുകളിലും സമയബന്ധിതമായി വീഡിയോ പ്രദർശിപ്പിക്കാനുള്ള എല്ലാ സാങ്കേതിക പ്രവർത്തനങ്ങളും നിർവഹിച്ചത്. പ്രസ്തുത പരിപാടിക്ക് സുധാകരൻ, ബിന്ദു, നീത, സന്തോഷ്, ശംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് 'ഈ വീഡിയോയിൽനിന്നു നിങ്ങൾ എന്തെല്ലാം നേടി' എന്ന അസൈൻമെന്റ് കുട്ടികൾക്ക് നൽകുകയും അതിൽ മികച്ച അസൈൻമെന്റിന് അനുയോജ്യമായ സമ്മാനവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട് .
Saturday, July 20, 2019
അറിയിപ്പ്
ജൂലൈ 21 ചാന്ദ്രദിനത്തിന്റെയും, ജൂലൈ 22ന് നടക്കുന്ന ഇന്ത്യയുടെ ചാന്ദ്രയാൻ-2 ന്റെ വിക്ഷേപണത്തിന്റെയും പശ്ചാത്തലത്തിൽ ജൂലൈ 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30 ന് ലിറ്റില്‍ കൈറ്റ്സിന്റെയും സയൻസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ "ചാന്ദ്ര വിസ്മയം ഇന്നലെ ഇന്ന് "എന്ന ഹ്രസ്വ ചലച്ചിത്രപ്രദർശനവും ചാർട്ട് പ്രദർശനവും പതിപ്പ്നിർമാണവും സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. ഏവർക്കും പരിപാടിയിലേക്ക് സുസ്വാഗതം .........
Tuesday, July 16, 2019
ഇലഅറിവ് മേള സമാപിച്ചു
എടയന്നൂർ വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിൽ ഇലഅറിവ് മേള സംഘടിപ്പിക്കപ്പെട്ടു. ഹെഡ്‌മിസ്ട്രസ് ശ്രീമതി അനിത ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന പ്രസ്തുത ചടങ്ങിന് ഹരീന്ദ്രൻ മാസ്റ്റർ സ്വാഗതവും, മുൻ ഹെഡ്‌മിസ്ട്രസ് ശ്രീമതി ഉഷ കരിയിൽ, സ്റ്റാഫ് സെക്രട്ടറി പി കെ പ്രേമരാജൻ എന്നിവർ ആശംസകളും നേർന്നു. പ്രൗഢഗംഭീരമായ മേളയുടെ ഔപചാരികമായ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ജസീല നിർവഹിച്ചു.സ്കൂളിലെ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർസെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലെ അമ്പതു ശതമാനത്തിലധികം കുട്ടികൾ അവരുടെ വീടുകളിൽ നിന്നുണ്ടാക്കിയ ഇല വിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. ഈ കാലാവസ്ഥയിൽ വിഷരഹിത ഇലവിഭവങ്ങൾക്കുള്ള പ്രാധാന്യം എന്തെന്ന് മനസ്സിലാക്കാനുള്ള അവസരം ഈ മേളയിലൂടെ കുട്ടികൾക്കും മുതിർന്നവർക്കും അനുഭവവേദ്യമാക്കാൻ സാധ്യമായതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
![]() |
ഹെഡ്‌മിസ്ട്രസ് സി പി അനിത, മുൻ ഹെഡ്‌മിസ്ട്രസ് ഉഷ കരിയിൽ, വാർഡ് മെമ്പർ ജസീല, ഹരീന്ദ്രൻ, പ്രേമരാജൻ, ലെസിൻ |
ഇലഅറിവ് മേള july 16,2019 Tuesday വിവിധ സെക്ഷനുകളിലെ കുട്ടികൾ പ്രദർശിപ്പിച്ച വിഭവങ്ങളിൽ ചിലത് | ||||||||
![]() |
ഇലഅറിവുമേള ദൃശ്യങ്ങൾ (രണ്ടായിരത്തി പത്തൊൻപത് ജൂലൈ പതിനാറ്, മിഥുനം മുപ്പത്തി ഒന്ന് ) |
Friday, July 12, 2019
ക്ലബ്ബുകളുടെ ഉദ്ഘാടനം
എടയന്നൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 2019-20 അദ്ധ്യയനവര്‍ഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം, ജൂലൈ 12 ന് സംഗീതസംവിധായകനും ഗായകനുമായ ശ്രീ.ഋത്വിക് എസ്.ചന്ദ്നിര്‍വ്വഹിച്ചു. അതോടൊപ്പം, വിദ്യാലയത്തിന്റെ ജിഹ്വയായ ബ്ലോഗ് - 'ജാലക'ത്തിന്റെ പ്രകാശനവും നടന്നു. ബ്ലോഗിന്റെ ശില്പിയും ചിത്രകലാദ്ധ്യാപകനുമായശ്രീ.കെ.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ബ്ലോഗിന്റെ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി സി.പി.അനിത ടീച്ചര്‍ സ്വാഗതഭാഷണം നടത്തി. ശ്രീ.കെ.പി.ഹരീന്ദ്രന്‍ മാസ്റ്റര്‍ ആദ്ധ്യക്ഷം വഹിച്ചു. ശ്രീ വി.സുധാകരന്‍ മാസ്റ്റര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.
![]() |
സ്വാഗതം : അനിത ടീച്ചര്‍ (HM) |
![]() |
ഉദ്ഘാടനം : ഋത്വിക് എസ്.ചന്ദ് |
![]() |
ബ്ലോഗ് പ്രകാശനം : കെ.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ |
![]() |
സദസ്സ് |
![]() |
ഗാനാലാപനം |
![]() |
ആദ്ധ്യക്ഷം : കെ.പി.ഹരീന്ദ്രന്‍ മാസ്റ്റര്‍ |
![]() |
ബ്ലോഗ് - ജാലകം |
Sunday, July 7, 2019
Subscribe to:
Posts (Atom)