എടയന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം.....

Saturday, April 18, 2020


                    
                             ONLINE  EXAMINATIONS FOR SSLC STUDENTS

      നമ്മുടെ വിദ്യാലയത്തിലെ SSLC വിദ്യാർത്ഥികൾക്ക് Maths, Physics, Chemistry എന്നീ വിഷയങ്ങളിൽ ഓൺലൈൻ പരീക്ഷ ഒന്നാം ഘട്ടം ഏപ്രിൽ 7,8,9 തീയതികളിൽ നടന്നു കഴിഞ്ഞു .

രണ്ടാം ഘട്ടം ഓൺലൈൻ പരീക്ഷ ഏപ്രിൽ 17,18,19 തീയതികളിലായി നടന്നു വരുന്നു തുടർന്നും ചെറിയ അധ്യായങ്ങൾ തിരിച്ച് ,ഘട്ടം ഘട്ടമായി ഓൺലൈൻ പരീക്ഷകൾ നടത്തുന്നതായിരിക്കും .എല്ലാ പരീക്ഷയുടെ യുടെ അവസാനം ആൻസർ കീ അധ്യാപകർ തന്നെ തയ്യാറാക്കി നൽകി , ഇതുപയോഗിച്ച് കുട്ടികൾ തന്നെ ഉത്തരം വിലയിരുത്തി സ്കോർ കണക്കാക്കുന്നു .സംശയ നിവാരണത്തിനായി അധ്യാപകരെ ഫോൺ വഴി ബന്ധപ്പെടുന്നു .ഈ കൊറോണക്കാലത്ത് സമയം ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ, വരാനിരിക്കുന്ന പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ വേണ്ടി നടത്തുന്ന ഈ സംരംഭം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആശ്വാസ പ്രദമായിട്ടുണ്ട് .ഈ പ്രവർത്തനങ്ങൾക്ക് ശ്രീ ഹരീന്ദ്രൻ മാസ്റ്റർ,നീത ബിന്ദു എന്നിവർ നേതൃത്വം  നൽകിവരുന്ന.


                    കോവിഡുകാലം സർഗാൽമകതയാൽ സമ്പന്നം


ഇടയന്നൂർ :
  അവധിക്കാലത്തു വന്ന ഈ കോവിഡ് ലോക്ക് ഡൌൺ പീരിയഡ് സർഗാത്മക രചനയിലൂടെ സമ്പുഷ്ടമാക്കുകയാണ് ഇടയന്നൂർ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും.വിദ്യാഭ്യാസ വകുപ്പിന്റെ നിർദിഷ്ട പരിപാടികൾക്കൊപ്പം സ്കൂളിന്റെ തനതായ പരിപാടികളിൽ ഓൺലൈനായി പങ്കെടുത്തുകൊണ്ടിരിക്കയാണ്. വീഡിയോ നിർമ്മാണം, ഓൺലൈൻ ക്വിസ് മത്സരങ്ങൾ, ഓൺലൈൻ കഥ, കവിത, ലേഖനമെഴുത്തു, കുപ്പികളിലും, കടലാസിലും,ചുമരിലും ഒക്കെ സൃഷ്ട്ടിക്കുന്ന സൃഷ്ഠികൾ അവയിൽ ചിലതു മാത്രമാണ്. 13.04.2020മുതൽ ദിവസവും വൈകുന്നേരം അഞ്ചു മണിമുതൽ ഓൺലൈൻ ക്വിസ് മത്സരം നടന്നു വരുന്നു. കുട്ടികളുടെ സർഗാത്മക രചനകൾ വിദ്യാഭ്യാസ വകുപ്പിന്റെ അക്ഷരവൃക്ഷം എന്ന പരിപാടിയുടെ ഭാഗമായ സ്കൂൾ വിക്കിയിലേക്കു അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കുന്നു. ഇന്നത്തെ അണുകുടുംബത്തിൽ പ്രാവർത്തികമാക്കാവുന്ന മൈക്രോ ഗ്രീൻസ്
ഏഴാം തരത്തിലെ ദേവപ്രിയയുടെ കൃഷി രീതി തികച്ചും അനുകരണീയമാണ്. ഓൺലൈൻ പുസ്തകാസ്വാദനവും ഈ കാലഘട്ടത്തിൽപരിഗണനയിലുണ്ടെന്ന്സ്കൂൾഹെഡ്മാസ്റ്റർശ്രീ.ശ്രീകുമാർസർപറഞ്ഞു.സന്തോഷ്‌,സുധാകരൻ,സുനീഷ, അംബുജംകടമ്പൂർ,ശ്രീലേഖ,പ്രേമരാജൻ എന്നിവർ ഓൺലൈൻ ക്വിസ് മത്സരരത്തിനുനേതൃത്വനൽകി വരുന്നു. ഇത് കൂടാതെ അദ്യാപകരുടെ ടീംലിങ്ക്ആപ് വഴിയുള്ള ഓൺലൈൻ കോൺഫ്രൻസിങ്ങും ഈ കോവിഡ് കാലത്തെ മറ്റൊരു സവിശേഷതയയാണ്. എല്ലാം പരിപാടികളിലും കുട്ടികളുടെ ആവേശകരമായ പങ്കാളിത്തം ഉണ്ടാവുന്നുണ്ടെന്നു സ്കൂളിലെ മറ്റു അധ്യാപരുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.അധ്യാപകരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സർഗാത്മക സൃഷ്ട്ടികളുടെ അവതരണത്തിന് അജിത ടീച്ചർ നേതൃത്വം നൽകുന്നു



 

No comments:

Post a Comment