കാലാവസ്ഥാവ്യതിയാനവും ജൈവസംരക്ഷണത്തിന്റെ ആവശ്യകതയും
സ്നേഹ സായിക്കിയ, 10A
നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ. കാലം
മാറി വരുന്ന മഴയും താപ വർധനവും
ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. താപനിലയിലെ വർദ്ധനവ്
മണ്ണിലെ ജലാംശവും സമുദ്രവും
നീരാവിയായി മാറുന്ന തോത് വർധിക്കാൻ
ഇടയാവുന്നു. ഇത് മറ്റു
ഭൂപ്രദേശങ്ങളിൽ പേമാരിക്കും
വെള്ളപ്പൊക്കത്തിനും കാരണമാവുന്നു
. അത്
പൊടുന്നനെ വീടും സ്വത്തും
മാത്രമല്ല ജീവനും അപഹരിക്കുന്നു
. മറ്റു
ചില പ്രദേശങ്ങൾ വരണ്ടു ഉണങ്ങി
പോകുന്നതിനും കാരണമാവുന്നു
. താപനില
വർധിക്കുന്നത് മഞ്ഞുരുകി സമുദ്രനിരപ്പ് ഉയരാന്‍ കാരണമാവുന്നു. ഇത് തീരപ്രദേശവും ദ്വീപും വെള്ളത്തിലാവാൻ കാരണമാവുന്നു
. മഴ
പതിവിലുമധികം ലഭിക്കാൻ
ഇടയാവുന്നു . പൊടുന്നനെയുണ്ടാവുന്ന വെള്ളപൊക്കം
, വരൾച്ച
, കാലം
തെറ്റിയ കാലവർഷം , ഇതെല്ലം
ഭക്ഷ്യ വിളകളെ പ്രതികൂലമായി
ബാധിക്കുന്നു . വന്യജീവിസമ്പത്തു
ക്ഷയിക്കുന്നതിനും പല സ്പീഷീസും
അന്യം നിന്നു പോകുന്നതിനും
കാരണമാവുന്നു . സസ്യ
ജന്തു സ്പീഷീസിന്റെ വംശ
നാശത്തിന്റെ തോത് വർധിക്കും
. ഉഷ്ണമേഖലാ
വനങ്ങൾ,
പവിഴപുറ്റുകൾ,
മരുപ്രദേശങ്ങൾ ,ധ്രുവ
പ്രദേശങ്ങൾ,
തീരദേശ
ചതുപ്പുകളും, മലപ്രദേശങ്ങൾ,
താണ
പ്രദേശങ്ങൾ എന്നീ വ്യത്യസ്ത
ജൈവ മണ്ഡലങ്ങളിലെ ആവാസവ്യവസ്ഥകള്‍
താറുമാറാകും .
കാലാവസ്ഥ
വൃതിയാനം വരാനിരിക്കുന്ന അപകടങ്ങളിൽ ഒന്നല്ല അത് . വർത്തമാനകാലാനുഭവമാണ് ലക്ഷക്കണക്കിനാളുകൾ
ഇപ്പോൾ തന്നെ അതിന്റെ ദുരിതം
പേറുന്നു . കാലാവസ്ഥാവ്യതിയാനം സംഭാവനചെയ്യുന്നതും
അത് ഏറ്റവും കൂടുതൽ ബാധിക്കുന്നതും
ജൈവവൈവിധ്യതിനെയാണ്
. മനുഷ്യനുൾപ്പെടെ
സർവ ചരാചരങ്ങളും നിലനിൽക്കുന്നത്
ജൈവമണ്ഡലത്തിലാണ് . ജീവന്റെയടിസ്ഥാനമായ ഈ ജൈവവൈവിധ്യം
നമ്മുടെ നിത്യ ജീവിതത്തിൽ
ഒഴിച്ച് കൂടാൻ ആവാത്തതാണ്.
നമ്മുടെ ആഹാരവും
ജീവവായുവും മരുന്നും തുടങ്ങി
നിരവധി പാരിസ്ഥിതിക സേവനങ്ങൾ
ഈ വഴിവിധ്യംചെയ്യുന്നുണ്ട്
.കാലാവസ്ഥ
നിയന്ത്രണം ജൈവവൈവിധ്യത്തിന്റെ
പരോക്ഷ നേട്ടങ്ങളിൽ ഒന്നാണ്
. കാലാവസ്ഥാവ്യതിയാനവും
മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും
ജൈവ വൈവിധ്യം നാശോന്മുഖമാവുന്നതിനു
കാരണമായി . ആസിഡ്
മഴ , ആഗോളതാപനം,
ഹരിത
ഗൃഹ പ്രഭാവം , ഓസോൺ
പാളിയുടെ ശോഷണം എന്നിവ മൂലമുള്ള കാലാവസ്ഥാമാറ്റങ്ങൾ
നിലവിലുള്ള ജൈവസമ്പന്നതയെ
ക്ഷതമേല്പിച്ചുകൊണ്ടിരിക്കുന്നു
.
വികസനപ്രവർത്തനങ്ങളും
വ്യവസായവൽക്കരണവും
നഗരവൽക്കരണങ്ങളുമൊക്കെ
ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക്
കാരണമാവുന്നു . ജൈവസമ്പത്
നിലനിർത്തേണ്ടതും
അതിന്ടെ ഒരു ഭാഗമെന്ന നിലയിൽ നമ്മുടെ കർത്തവ്യമാവുന്നു. കാലാവസ്ഥാവ്യതിയാനത്തിലൂടെയും
മറ്റും ഇല്ലാതായിക്കൊണ്ടിരിക്കുന്ന
ആവാസവ്യവസ്ഥകളെ ക്ഷതമേൽക്കാതെ
നിലനിർത്തുക വഴി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന
ജൈവവൈവിധ്യത്തെ വീണ്ടെടുക്കാവുന്നതാണ്.
ഇന്‍ക്ലൂസീവ് വിദ്യാഭ്യാസം - എന്ത്? എങ്ങനെ?
ഷാജികുമാര്‍ എന്‍., സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍, GVHSS എടയന്നൂര്‍
വിശ്വ
നായകൻ നമുക്കായി ഒരുക്കിയ
പ്രപഞ്ച സൗന്ദര്യം
പഞ്ചേന്ദ്രിയങ്ങളിലൂടെ
ആസ്വദിക്കുന്ന അനേകമാളുകൾ
ഒരുഭാഗത്ത് ,ശാരീരിക
മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന
ഒരുകൂട്ടമാളുകൾ മറുഭാഗത്ത്
, അവർക്കു
സന്തോഷം നൽകാൻ, ജീവിത
വിജയം നേടിക്കൊടുക്കാൻ നമുക്ക്
കഴിയില്ലേ.? കഴിയും. എങ്ങനെ?
വികലാംഗർക്കും ഒരു ജീവിതമുണ്ടെന്ന്
തെളിയിച്ച-
ജീവിതത്തിലൂടെ
കാണിച്ചു തന്ന ലോകപ്രശസ്തരായ
ഹെലൻ കെല്ലർ പറയുന്നു . "ആനി
സല്ലിവൻ എന്ന തന്റെ പ്രിയ ഗുരുനാഥയുടെ ആഗമനത്തിനു
മുമ്പ് തന്റെ ജീവിതം തികച്ചും
നിരാശാജനകമായിരുന്നു . അവരുടെ
ശിക്ഷണത്തിലൂടെ ജീവിതത്തെ
പ്രകാശത്തിന്റെ കിരണങ്ങൾ വീശി
.
ഇതുപോലെ
നമ്മുടെ കുട്ടികൾ നമ്മളെ
നോക്കി ഇപ്രകാരം പറയുമോ എന്ന്
ഓരോ രക്ഷിതാവും അധ്യാപകനും
ചിന്തിക്കണം.
ഒരുകാലത്ത്
ന്യൂനപക്ഷത്തിന് മാത്രം
ലഭിച്ചിരുന്ന സൗഭാഗ്യമായിരുന്നു
വിദ്യാഭ്യാസം. എന്നാൽ
പത്തൊൻപതാം നൂറ്റാണ്ടിന്റെ
അവസാനത്തോടെ അതിനു മാറ്റം
വന്നു .എങ്കിലും
എത്രയോ കുട്ടികൾ ശാരീരിക
, മാനസീക
, സാമൂഹ്യ
കാരണങ്ങളാൽ പൊതുവിദ്യാലയത്തിൽ
ഏത്തപ്പെട്ടിരുന്നില്ല . ഇവരെ
കൂടി പൊതുവിദ്യാലയത്തിന്റെ
ഭാഗമാക്കുക എന്ന ഉദ്ദേശ്യത്തോടെ
യാണ് ഉൾച്ചേർത്ത വിദ്യാഭ്യാസ
രീതി നടപ്പാക്കികൊണ്ടിരിക്കുന്നത്
. ഇൻക്ലുസ്സിവ്
വിദ്യാഭ്യാസം ശക്തിപ്പെടണമെങ്കിൽ
അദ്ധ്യാപകൻ , രക്ഷിതാവ്
, സഹപാഠി
, സമൂഹം
, എന്നിവരുടെ
പങ്കു പ്രധാനപ്പെട്ടതാണ്.
അധ്യാപകർ
:
ന്യൂനതയുള്ള
കുട്ടികളുടെ കഴിവുകളും
പ്രസ്നങ്ങളും തിരിച്ചറിയാൻ
അധ്യാപകന് കഴിയണം. കുട്ടിയുടെ
പഠനപ്രസംങ്ങളും മറ്റുപ്രസ്നങ്ങളും
യഥാ സമയംകണ്ടെത്തി പരിഹരിക്കാൻ
കഴിയണം. ക്ലാസ്സിലെ
എല്ലാ കുട്ടികളെയും പഠനത്തിലും
മറ്റു പ്രസ്നങ്ങളിലും സഹായിക്കാൻ
അധ്യാപകന് കഴിയണം .
രക്ഷിതാവ്
:
തന്റെ
കുട്ടിയുടെ പ്രശനം എന്താണെന്നു
ള്ള തിരിച്ചറിവ് ഓരോ രക്ഷിതാവിനും
ഉണ്ടാവണം. കുട്ടിയുടെ
പ്രശനങ്ങൾ നേരത്തെ കണ്ടെത്തി
പരിഹരിക്കാൻ ആവശ്യമായ
നിർദ്ദേശങ്ങൾ വിദഗ്ധരിൽ
നിന്ന് തേടണം . അന്ധവിശ്വാസങ്ങളുടെ
പിറകെ പോകാതെ ആവശ്യമായ സഹായങ്ങൾ ശാസ്ത്രീയമായി പരിശീലനം
ലഭിച്ച സ്‌പെഷൽ അദ്ധ്യാപകരിൽ
നിന്നോ കൗണ്‍സിലര്‍മാരില്‍
നിന്നോ മാത്രം സ്വീകരിക്കേണ്ടതാണ്
. കുട്ടിയെ
സംബന്ധിക്കുന്ന യഥാർത്ഥ
വിവരങ്ങൾ യഥാസമയം അദ്ധ്യാപകരെ
അറിയിക്കണം .
സഹപാഠി
:
ന്യൂനതയുള്ള
ഉള്ള കുട്ടികളും തങ്ങളിൽ
ഒരുവനാണ് എന്ന ബോധം ഒരോ
സഹപാഠിക്കും ഉണ്ടാവണം .പഠനം
എന്നത് ഒരു സാമൂഹ്യ വൽക്കരണമാണ്
.അത്
ശരിയായി നടക്കണമെങ്കിൽ ഗ്രൂപ്
പഠനം ,സഹപാഠനം
,സഹവർത്തിത്വ
പഠനം ,എന്നിവ
അത്യാവശ്യമാണ് .
സമൂഹം
:
ന്യൂനത
ഉള്ള കുട്ടികൾക്കും സമൂഹത്തിന്റെ
മുഖ്യധാരയിൽ ഇടപെട്ടു
പ്രവർത്തിക്കാൻ അവസരം നൽകി
സഹായിക്കേണ്ടത് പൊതുസമൂഹത്തിന്റെ
കടമയാണ് . ഒന്നിച്ചുള്ള
വിദ്യാലയ ജീവിതം കൊണ്ട്
സമൂഹവുമായി ഇടപെടാനുള്ള
അവസരം ഇത്തരം കുട്ടികൾക്കും
ലഭിക്കുന്നു . നാളെ
അവർ പ്രത്യേക ലോകത്തു ജീവിക്കേണ്ടവരല്ല
. പൊതുസമൂഹത്തിന്റെ സങ്കടങ്ങളും
സന്തോഷങ്ങളും പങ്കിടേണ്ടവരാണെന്നുള്ള
സത്യം ഓരോരുത്തരും തിരിച്ചറിയണം
.
കരിക്കുലം,
പാഠ്യപദ്ധതി
;
കരിക്കുലം
, പാഠപുസ്തകം
എന്നിവ തയ്യാറാക്കുമ്പോൾ
ഇത്തരം കുട്ടികളെ പരിഗണിച്ചു കൊണ്ടുള്ള
പാഠവും പാഠ്യ പ്രവർത്തനങ്ങളും
ഉണ്ടായിരിക്കണം .
ഭൗതീക
സാഹചര്യങ്ങൾ :
സ്‍കൂളിലെ
ഭൗതീക സാഹചര്യങ്ങൾപ്രതേക
പരിഗണന നൽകുന്ന കുട്ടികളെ
കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള
താരത്തിലായിരിക്കണം . പൊതുവിദ്യാഭ്യാസത്തിന്റെ
ലക്‌ഷ്യം സാധിക്കണമെങ്കിൽ
ഇൻക്ലസ്സിവ് വിദ്യാഭ്യാസം
ശക്തിപ്പെടുത്തണം . ശാരീരിക
മാനസീക പ്രശ്നങ്ങൾ അനുഭവിക്കുന്ന
കുട്ടികൾ വിദ്യാഭ്യാസത്തിന്റെ
മുഖ്യധാരയിൽ എത്തിയാൽ മാത്രമേ
ആ ലക്‌ഷ്യം കൈവരിക്കുകയുള്ളൂ
. പഠന
പ്രവർത്തനത്തിലും കല കായിക
പ്രവർത്തനത്തിലും പ്രത്യേക
പരിഗണന അർഹിക്കുന്ന കുട്ടികളുടെ
പങ്കാളിത്തം ഉറപ്പു വരുത്താൻ
അധ്യാപകനായും രക്ഷിതാവും സഹപാഠിയും സമൂഹവും ഒന്നിച്ചു
പ്രവർത്തിക്കണം.
മലാല എന്ന മാലാഖ
ദേവപ്രിയ സി.സി., 9A
നോബൽ
സമ്മാനം ലഭിക്കുന്ന ഏറ്റവും
പ്രായം കുറഞ്ഞ വ്യക്തിയും
2014
ലെ
സമാധാനത്തിനുള്ള നോബൽ
സമ്മാനാരഹയുമായ മലാല
പാക്കിസ്ഥാൻ താലിബാന്റെ
ശക്തികേന്ദ്രമായ വടക്കു
പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ
സ്വത്ത് ജില്ലയിലെ മിങ്കോറ
എന്ന സ്ഥലത്ത് ജനിച്ചു
. വിദ്യാഭ്യാസ
യുവജന വനിതാ പ്രവർത്തകനും
സ്കൂൾ ഉടമയും കവിയും ആയ
നിയസ്സുദ്ധീൻ യൂസഫ് ആണ് പിതാവ്
.
കവിയും
പോരാളിയും ആയ മലായി നാഫ്‌ത
വഴി വന്ദിനോടുള്ള ഇഷ്ടമാണ്
മലാലക്ക് പിതാവ് ആ പേരിടാൻ
കാരണം. രഘുഫൻ
പബ്ലിക് സ്കൂൾ എന്ന പേരിൽ
നിരവധി സ്കൂളുകൾ അദ്ദേഹം
നടത്തുന്നുണ്ട് .വിദ്യാഭ്യാസ
പ്രവർത്തകയാണ് മകളെ മാറ്റിയതും
അദ്ദേഹമാണ് . 2009
ജനുവരി
3
നു
ബി .ബി
.സി
ഉറുദു ബ്ലോഗ് അവളെ പ്രശസ്തയാക്കി
. പെൺകുട്ടികൾക്ക്
സ്കൂൾ വിദ്യാഭ്യാസം
നേടിക്കൊടുന്നതിനെതിരെയുള്ള
താലിബാന്റെ നിരോധനത്തോടുള്ള
പ്രതിരോധത്തിന്റെയും അതുമായി
ബന്ധപ്പെട്ട സാമൂഹ്യ
സക്രിയതയുടെയും പേരിലാണ്
മലാല അറിയപ്പെടുന്നത് . 2012
ഒക്ടോബര്
9
നു
ഒരു വധശ്രമത്തിൽ മലാലയുടെ
തലക്കും കഴുത്തിനും ഗുരുതരമായി
പരിക്കേറ്റു . സ്കൂൾ
കഴിഞു സ്കൂൾ ബസ്സിൽ വീട്ടിലേക്കു
മടങ്ങുമ്പോൾ ആയിരുന്നു ആക്രമണം. ഒരു
വെടിയുണ്ട അവളുടെ തല തുളച്ചു
കയറി കഴുത്തിലൂടെ കടന്നു
തോളെല്ലിന്റെ അടുത്ത
എത്തി. മരണത്തോട്
മല്ലടിച്ചു ദിവസങ്ങളോളം
കിടന്ന മലാലയുടെ തോളിൽ നിന്നും
ഇംഗ്ലണ്ടിലെ ബര്മിങ്ഹാം
ക്വീൻ എലിസബത്ത് ആശുപത്രിയിലെ
ഡോക്ടര്‍മാര്‍ വെടിയുണ്ട
പുറത്തെടുത്തു. ക്രമേണ
അവൾ സുഖം പ്രാപിച്ചു . മലാലക്ക്
വെടിയേറ്റതോടെ അന്താരാഷ്ട്ര
സമൂഹം പ്രതികരിച്ചു
. അക്രമിയെക്കുറിച്ചു
വിവരം നൽകുന്നവർക്ക് പാക്
അധികൃതർ ഒരു കോടി പാക്കിസ്താന്‍
രൂപ സമ്മാനമായി പ്രഖ്യാപിച്ചു
മലാലയുടെ
ജന്മദിനം ഐക്യരാഷ്ട്ര സഭ
മലാല ദിനമായി ആചരിക്കുന്നു. സമാധാനത്തിനുള്ള നോബൽ
സമ്മാനിച്ചതോടെ ഇന്റർനാഷണൽ
യൂത്ത് പീസ് പ്രൈസ് ,മദർ തെരേസ്സ
മെമ്മോറിയൽ അവാർഡ് ഫോർ
സോഷ്യൽ ജസ്റ്റിസ്, തുടങ്ങി
ഒട്ടനവധി അവാർഡുകൾക്ക് മലാല
അർഹയായി. "
ഒരു കുട്ടിക്കും
ഒരധ്യാപകനും ഒരു പേനക്കും
ഒരു പുസ്തകത്തിനും ലോകത്തെ
മാറ്റാൻ ആകും " എന്ന്
വിശ്വസിക്കുന്ന മലാല ലോകത്തിലെ
എല്ലാ പെണ്‍കുട്ടികൾകളെയും
വിദ്യാലയത്തിലെത്തിക്കുന്നതിനുള്ള
പരിശ്രമത്തിനു നേതൃത്വം
നൽകുന്നു .
ലിറ്റില്‍ കൈറ്റ്സ് - പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ചാലകശക്തി
സുധാകരന്‍ വി., കൈറ്റ് മാസ്റ്റര്‍, GVHSS എടയന്നൂര്‍
ആധുനികവിദ്യാഭ്യാസ
പ്രക്രിയ പാരമ്പരാഗതമായി
നിലനിന്നിരുന്ന ചോക്ക് , ബോർഡ്
എന്നിവയിൽ മാത്രം ഒതുങ്ങി
നിൽക്കേണ്ട ഒന്നല്ല . മറിച്ച്
അതിനു ആധുനിക സാങ്കേതിക
വിദ്യയുടെ കനത്ത പിൻബലം കൂടി
വേണം എന്നതിന്റെ വിളംബരമായിരുന്നു
പൊതുവിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ
, ഹയർ
സെക്കന്ററി തലങ്ങളിൽ സംസ്ഥാന
തലത്തിൽ നടപ്പാക്കിവരുന്ന
ഹൈടെക്ക് പദ്ധതി . സംസ്ഥാനത്തു
ഏതാണ്ട് എല്ലാ വിദ്ധ്യാലയങ്ങളിലും
ഇത് സാർവത്രീകമായി കഴിഞ്ഞു
.
ഹൈടെക്
വിദ്യാഭ്യാസത്തിലൂടെയും
അതിനോടനുബന്ധിച്ചു് "സമഗ്ര"
എന്ന
വിദ്യാഭ്യാസ വിഭവ പോർട്ടലിന്റെയും
ആവിർഭാവത്തോടെ ക്ലാസ്സ്മുറികളിൽ
"ഹൈ
ടെക് "സാങ്കേതിക
വിദ്യ പ്രാവർത്തിക മായി
തുടങ്ങി . ഭൗതീകസാഹചര്യങ്ങൾ
കൃത്യമായി ഒരുക്കിയ സ്കൂൾ
ക്ലാസ്സ് മുറികളിൽ ലക്ഷക്കണക്കിന്
രൂപയുടെ ഹൈടെക് ഉപകരണങ്ങളാണ്
വിന്യസിച്ചിട്ടുള്ളത്
. ലാപ്ടോപ്പ്
, പ്രൊജക്ടർ
, സ്പീക്കർ
, വ്യത്യസ്‌തതരം
കേബിളുകൾ , റിമോട്ട് ഫിഷ്‌പ്ലേറ്റ്, സോക്കറ്റ്, മുതലായവ
ഇതിൽ പെടും. ഇവയുടെ
ക്ലാസ് തലത്തിലുള്ള പരിപാലനവും
പ്രവർത്തനങ്ങളും നടത്തുന്നതിൽ
മറ്റ് കുട്ടികളെ അപേക്ഷിച്ചു
പ്രാവീണ്യമുള്ളവരാണ് ഓരോ
ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ്
വിദ്യാർത്ഥികൾ . ഈ
ക്ലാസ്സിന്റെ തുടർച്ച
തുടർന്നുള്ള വർഷങ്ങളിൽ
നടക്കുന്നതോടെ എല്ലാക്ലാസ്സുകളിലും
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ
സേവനം ലഭ്യമാവും.
ലിറ്റിൽ
കൈറ്റ്സിന്റെ രൂപീകരണ ഘട്ടം
മുതൽ അതിന്റെ പ്രൊജക്റ്റ്
സമർപ്പണം വരെയുള്ള ഘട്ടങ്ങളിലുള്ള
മൊഡ്യൂൾ അനുസരിച്ചുള്ള
പരിശീലനവും പ്രവർത്തനങ്ങളും
കുട്ടികളിൽ ഉത്തരവാദിത്തബോധം
വളർത്താനും , അത്
ഓരോ ക്ലാസ്സിലേക്കും പകർത്താനും
, അതുവഴി
സ്കൂളിലേക്ക് പകർത്താനും
പര്യാപ്തമാണ്. ഇത്തരം
കുട്ടികൾക്ക് നൽകുന്ന പ്രത്യേക
തരം പരിശീലനങ്ങൾ ആയ അനിമേഷൻ
, മലയാളം
കമ്പ്യൂട്ടിങ്, ഇന്റർനെറ്റും
സൈബർ സുരക്ഷയും, പൈത്തൺ
ഗ്രാഫിക്സ്, റോബോട്ടിക്‌സ്, ഹാർഡ്‌വെയർ
പരിശീലനം എന്നിവയെല്ലാം ഈ
ആധുനീക യുഗത്തിൽ കുട്ടികളെ
ഹൈടെക് മേഖലയിലേക്ക്
കൈപിടിച്ചുയർത്താൻ സാധിക്കുന്ന
ഒരു പ്രഥമ ഘട്ടമായി
കാണാവുന്നതാണ്.
സർവോപരി
ഈ വിദ്യാർത്ഥികളാണ് ഇനി
ഭാവിയിൽ സ്കൂളിന്റെ വിവിധങ്ങളായ
പ്രവർത്തനങ്ങൾ ഡോക്യുമെന്റ്
ചെയ്തു അത് സമൂഹത്തിൽ വിവിധ
ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ
എത്തിക്കേണ്ടത്. അതുകൊണ്ടുതന്നെ
ലിറ്റിൽ കൈറ്റ്സ് എന്നത്
പൊതുവിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ എല്ലാവിധ
വിജയങ്ങൾക്കും ഉള്ള
ചാലകശക്തിയാണെന്നു മാത്രമല്ല
സ്കൂളിലെ അഭിഭാജ്യഘടകം
കൂടിയാണ്.
പ്രതീക്ഷയുടെ പുല്‍നാമ്പ്
രേവതി സി., 9A
ഈ
കഴിഞ്ഞ മാസത് കേരളത്തെയിലൊട്ടാകെ
പിടിച്ചുലച്ച പ്രളയമെന്ന
മഹാ വിപത്തും ജനങ്ങൾക്ക്
കണ്ണീർ മാത്രം സമ്മാനിച്ച്
കടന്നു പോയി.
ജീവിതത്തിലെ
ഇരുളറയിൽ കഴിയുന്ന കേരളീയർ
സ്വൻതം വീടും പറമ്പും രേഖ
കളും ,ബന്ധുക്കളും
എല്ലാം നഷ്ടപെട്ട അവസ്ഥയിലാണ്
. കേരളത്തിന്റെ
സന്തോഷം ഊതിക്കെടുത്തിയ
കൊടുങ്കാറ്റായി പ്രളയം മാറി. ഒരു
പതിറ്റാണ്ടിനു ശേഷം ആർത്തലച്ചു
പെയ്യിത്ത മഴ ജനങ്ങൾക്ക്
ഒട്ടനവധി പ്രയാസങ്ങൾ മാത്രം
ബാക്കിയാക്കി . എന്ത്
ചെയ്യണമെന്നറിയാതെ ജനങ്ങൾ
നെട്ടോട്ടമോടി
. നഷ്ടങ്ങള്‍
മാത്രം സമ്മാനിച്ച ഈ വര്‍ഷം
ഒരു കേരളീയനും മറക്കാൻ കഴിയില്ല.
പൂക്കൾ
ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു
.
കുട്ടികൾ
ആർത്തുല്ലസിക്കുകയായിരുന്നു.
അമ്മമാർ
വീടിന്റെ ദീപം പോലെപ്രകാശിക്കുകയായിരുന്നു
.
എങ്ങും
സന്തോഷം ,
സമാധാനം
,
എല്ലാം
നിമിഷനേരം കൊണ്ട് മാറ്റിമറിക്കപ്പെട്ടു
.
കനത്ത
കാറ്റും മഴയും ഉരുൾപൊട്ടലും
കൊണ്ട് എല്ലാം ജനങ്ങൾക്ക്
തീരാ നഷ്ടമായി.
കേരളത്തിലെ
ആബാലവൃദ്ധം ജനങ്ങളും ഇന്ന്
ആശ്വാസത്തിന്റെ വക്കിലേക്ക്
നീങ്ങികൊണ്ടിരിക്കയാണ് .
സഹായ
ഹസ്തങ്ങൾ ഒട്ടേറെ പേർക്ക്
പുതു ജീവൻ നൽകി എല്ലാവരും
ഒറ്റക്കെട്ടായി സസ്നേഹം
ഒപ്പമുള്ളവരെ അലകടലിൽ നിന്നും
ആശ്വാസ തീരത്തു എത്തിച്ചു
.
കേരളത്തിലെ
ആൾക്കാർ മാത്രമല്ല സഹായത്തിനു
എത്തിയത് മറിച്ചു ഇന്ത്യയുടെ
പല കോണിലുള്ളവരും സഹായിക്കാൻ
സന്മനസ്‌കരായി .
ഇന്ന്
കേരളീയർ പുനരധിവാസത്തിന്റെ
അവസാനഘട്ടങ്ങളിലേക്കു
ആഗമിച്ചുകൊണ്ടിരിക്കുന്നു. കേരളസർക്കാർ
ധാരാളം സഹായം ചെയ്തു .
അവർക്കു
പ്രതീക്ഷ പോലും ഉണ്ടായിരുന്നില്ല
അവരുടെ ചിന്തകൾ തിരിച്ചുവരില്ല
എന്നായിരുന്നു .
പക്ഷെ
സ്നേഹം മരിക്കില്ല എന്നതുപോലെ
ഭൂരിഭാഗം പേരയും ഇന്ന്
സുരക്ഷിതരായി എത്തിക്കാൻ
നമുക്ക് കഴിഞ്ഞു . പ്രളയത്തിന്
ഇരയായവർ ഇന്ന് അല്പം സന്തോഷം
അനുഭവിച്ചു കൊണ്ടിരിക്കുന്നു
. അവരിൽ
ആനന്ദം വീണ്ടും ഒരു പുഴയായി
ഒഴുകാൻ തുടങ്ങിയിരിക്കുന്നു
.
പ്രതീക്ഷകൾ മുളപൊട്ടി പരക്കുന്നു
.
അതെ,
അവരിപ്പോൾ
ജീവിതത്തെ പുനർ നിർമ്മിക്കുകയാണ്
.
അവരുടെ
ജീവിതത്തിൽ ആനന്ദം നിറയുന്ന
കാലം അടുത്ത് വരുമെന്ന്
പ്രതീക്ഷിക്കാം .
No comments:
Post a Comment