എടയന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം.....

കഥ



മരിയ
(അംബുജം കടമ്പൂര്‍)
 
       സ്കൂളിന്റെ ഗേറ്റ് കടന്നു മരിയ നേരെ തെക്കോട്ടുള്ള റോഡിലേക്ക് നടന്നു "മ്യൂസിക് ക്ലാസ്സിൽ ചേരുന്നോ മരിയാ "മരിയ സബിതയുടെ ചോദ്യത്തിന് ചുമലനക്കി നിഷേധിച്ചുകൊണ്ട് അവൾ മുന്നോട്ടു നടന്നു "ട്യൂഷൻ ഉണ്ട് സബിതാ ഞാൻ ഇന്ന് മ്യൂസിക് ക്ലാസ്സിനില്ല “.എന്നുപറഞ്ഞു സുനിതയായും മറ്റൊരു വഴിയിലൂടെ നടന്നു പോയി ."മരിയാ നീ എങ്ങോട്ടാ " ധൃതിക്കിടയിൽ സുനിത ചോദിക്കാൻ മറന്നില്ല എന്നാൽ ഒട്ടും വേഗത യില്ലാതെ കൈയുയർത്തി അവൾക്കു പോകാൻ അനുമതി നൽകി മരിയ മുന്നോട്ട് പോയി ഒരുതരം ഏകാന്തത പൊതിഞ്ഞു പിടിച്ചുകൊണ്ടുള്ള നടത്തം അവൾക്കു ഇഷ്ടമാണ് .ഒരു പാട് കാര്യങ്ങൾ ചിന്തിച്ചു കൊണ്ടിരിക്കാം തന്നോടുതന്നെ തർക്കിക്കാം തന്ടെ വിഡ്ഢിത്തം ഓർത്തു ഉള്ളിൽ ചിരിക്കാം അതിലുപരിയായി തന്ടെ മനസ്സിൽ വരിവരിയായി നിൽക്കുന്ന പാട്ടുകളെ താലോലിക്കാം റോഡിനിരുവശവുംആരുമില്ലെന്ന് ഉറപ്പുള്ള ഇടങ്ങളിൽ അവൾ മൂളിക്കൊണ്ടു നടന്നു .സംഗീത ഗുരുക്കളൊന്നും അവൾക്കില്ലെങ്കിലും ഒരു നല്ല റേഡിയോ അവളുടെ അപ്പൻ വാങ്ങി കൊടുത്തിട്ടുണ്ട് .എല്ലാ എഫ് എം. നിലയങ്ങളും കിട്ടുന്നത് അവൾക്കു സന്തോഷിക്കാനുള്ള കാര്യമാണ് നടന്നത്അരമണിക്കൂറായെന്നതവളെ ബോധ്യപ്പെടുത്തിയത് കാൻസർ ആശുപത്രിയുടെ ഗേറ്റ് ആണ് .അവിടെ എത്തിയതും അവൾ അവിടെ യാത്ര അവസാനിപ്പിച്ചു .ഗേറ്റിനുള്ളിലൂടെ അവൾ അകത്തെ കെട്ടിടങ്ങളിലേക്കു നോക്കികൊണ്ടിരുന്നു .എത്ര വലിയ കെട്ടിടങ്ങൾ ആണ് അതിന്ടെ മുറ്റം ഇന്റർലോക്ക് ചെയ്തു വൃത്തിയാക്കീട്ടുണ്ട് .മുറ്റത്തിന്റെ അരികുകളിൽ മനോഹരമായ പൂന്തോട്ടവുമുണ്ട് പത്തു പതുത്തപച്ചപുല്ലുകൾ ഓജസ്സോടെ തഴച്ചു വളർന്നിട്ടുണ്ട്.വിവിധ പൂക്കളും ചിരിച്ചുല്ലസിച്ചു നിൽക്കുന്നു.അവൾ ഓരോ നിലയിലെ ബാൽകെണിയിലേക്കു നോക്കി .അവിടെ പ്രത്യക്ഷ പെടാറുള്ള മനുഷ്യരെ ക്കുറിച്ചു ഓർത്തു .പലതരം ക്യാൻസർ ബാധിച്ചവരാണ് അവിടെയുള്ളവരെന്നു പള്ളിയിലെ കുർബാനക്കിടയിൽ ഫാദർ പറയുന്നത് കേട്ടിട്ടുണ്ട്.വേദനയുടെ പറുദീസ സ്വന്ത മാക്കിയവൾ അതിനകത്തിരുന്നു ഞരങ്ങിയും നിലവിളിച്ചും ജീവിതത്തെ നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടാകണം .വേണ്ടപ്പെട്ടവരുടെ സാന്നിധ്യം ലഭിക്കാതെ രോഗി എന്നാ സ്ഥാനാരോഹണം നേടി ഉപേക്ഷിക്കപ്പെടുന്നവരും ഉണ്ടാവും.അമ്മയുടെ മുലപ്പാലില് നിലവിളിക്കുന്ന കുഞ്ഞിന്റെ മുഖമോർത്തു നടുങ്ങുന്ന അമ്മമാരുണ്ടാവും .
മരിയക്ക് കരച്ചിൽ വരുന്നുണ്ട്. അവൾ ആ വലിയ ഇരുമ്പു ഗേറ്ററിൽ തലചായ്ച്ചു നിന്ന് .ആ കെട്ടിടങ്ങൾക്കുള്ളിലേക്കു കടന്നു ചെന്ന് എല്ലാവരെയും കാണണമെന്ന് ആഗ്രഹമുണ്ട് .ഒരിക്കൽ ശ്രമിച്ചതുമാണ് പക്ഷെകാവൽക്കാരും ഡോക്ടർമാരും തടഞ്ഞു ."എയി കുട്ടി അതിനകത്തു കാണാൻ കൗതുകങ്ങൾ ഒന്നുമില്ല മെഴുകുതിരിപോലെ ഉരുകി തീരുന്ന ജീവിതങ്ങളെഉളൂ "എന്ന് പറഞ്ഞുകൊണ്ട് നെടുവീർപ്പിട്ടു കടന്നു പോയത് ഒരു പെൺ ഡോക്ടർ ആണ് .അവരോടു പിന്നയും കെഞ്ചനമെന്നുണ്ടായിരുന്നു പക്ഷെ കാവൽക്കാരൻ പുറത്തേക്കു വിരൽ ചൂണ്ടി .
"നീ ഒരു ചെറിയ പെൺകുട്ടിയാ അതിനകത്തെ ജീവിതം കണ്ടു സങ്കടപ്പെറ്റാണ്ടു പോകാൻ നോക്കു കൊച്ചെ" അയാളുടെ താക്കീതുകൾക്കു മുന്നിൽ മരിയ വെറുതെ നിന്നു.മരിയ എല്ലാ ദിവസവും ഗേറ്റിനരികിൽ എത്തി അവിടെ നിൽക്കുമ്പോൾ തന്ടെ വേണ്ടപ്പെട്ടവർ ആരോ 15അതിനകത്തുണ്ടെന്നു അവൾക്കു തോന്നും .ഒരിക്കൽ അവൾ ഗേറ്റിനരികിൽ തല ചേർത്ത് വച്ച് മനോഹരമായ ഒരു പട്ടു മൂളിക്കൊണ്ടിരുന്നു .കാവൽക്കറാണ് കൗതുകം തോന്നി "പാട്ടൊന്നു ഉറക്കെ പാടാമോ "എന്നയാൾ നനഞ്ഞ കണ്ണുകളോടെ ചോദിച്ചു .അമ്പരന്നു നിൽക്കുകയാണ് മരിയ.

   "ഓ അതിനെന്താ എനിക്ക് ഇങ്ങനെ പാടുന്നത് ഇഷ്ടമാണ്" അവൾ ആ പട്ടു വീണ്ടും പാടി .പാട്ടിന്റെ ഉച്ചസ്ഥായിയിൽ കെട്ടിടത്തിലെ മുറികൾ ചിലതു തുറക്ക പെട്ടതും ചിലർ ബാൽക്കണിയിൽ നിന്നതും മരിയ കണ്ടില്ല എല്ലാവരും കൗതുകത്തോടെ അതിലുപരി വേദനകൾ മറന്നു പതുക്കെ താഴേക്കിറങ്ങാൻ ശ്രമിച്ചു കൂട്ട് നിന്നവർ ഓടി വന്നു അവരെ ബലം പിടിച്ചു അകത്തേക്ക് കൊണ്ടുപോകുന്നതും മരിയ കണ്ടു അവൾക്കപ്പോൾ നിരാശ തോന്നിയതേ ഇല്ല
     അന്ന് രാത്രിയിൽ അവൾ പൂമുഖത്തിരുന്നു അപ്പനോട് തന്ടെ അനുഭവം പറഞ്ഞു അപ്പൻ മൂളി കേട്ടുകൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങൾ ക്കിടയിൽ തിരഞ്ഞുകൊണ്ടേയിരുന്നു ആ തിരച്ചലിനൊടുവിൽ ആയാൽ മരിയയുടെ കൈകൾ ചേർത്ത് പിടിച്ചു വിതുമ്പി..
    അപ്പന്റെ മനസ്സിനെ തണുപ്പിക്കാൻ അവൾ കന്യാമറിയത്തിന്റെ സ്നേഹത്തെക്കുറിച്ചു പാടി പള്ളിയിലെ പാട്ടുസംഗത്തിൽ മാറിയയുമുണ്ട് .അതിനാൽ മധുരമായ അവളുടെ ശബ്ധത്തിലലിഞ്ഞു അപ്പൻ വരാന്തയിലെ പുൽപായയിൽ കിടന്നു മയങ്ങും അപ്പനുറങ്ങിയാൽ മരിയ ആകാശത്തുള്ള നക്ഷത്രങ്ങളെ നോക്കി സംസാരിക്കും
     പിറ്റേന്ന് സ്കൂൾ വിട്ടു മരിയ ആശുപത്രിയുടെ ഗേറ്റിനരികിൽ എത്തി .അന്ന് കാവൽക്കരനുണ്ടായിരുന്നില്ല അവൾ തലേന്ന് രാത്രി അപ്പനുവേണ്ടി പാടിയ പാട്ടു ഉറക്കെ പാടി അതിന്ടെ അലയൊലികൾ ചെറുകാറ്റിലൂടെ ഒഴുകി കെട്ടിടത്തിനകത്തെ മുറിയിൽ പറന്നുതുടങ്ങി രോഗികൾ പതുക്കെ പുറത്തിറങ്ങി വരുന്നത് അത്ഭുതം കോരുന്ന കണ്ണുകളോടെ മരിയ കണ്ടു നിന്നു .
     പാട്ടു നിന്നതും എല്ലാവരും നിന്ന നിൽപ്പിൽ സ്തംഭിച്ചുതും കണ്ടു മരിയക്ക് സങ്കടം വന്നു അവരുടെ രൂപം അവളെ ഞെട്ടിച്ചു കളഞ്ഞു തല മുണ്ഡനം ചെയ്തവരും, വിറവിറബാധിച്ചവരും,മൂത്രസഞ്ചി കൈയിൽകൊണ്ട് നടക്കുന്നവരും, കാഴ്ചക്ക് മങ്ങലേറ്റവരും ,പിന്നെ എന്തൊക്കയോ അവസ്ഥയിലുള്ളവരും ആയ പത്തു പതിനഞ്ചു രോഗികൾ അവരുടെ പിന്നാലെ പരിചരിക്കുന്നവരും എത്തി എല്ലാവരും മരിയയെ നോക്കി നിൽക്കുകയാണ്.     "ഒന്ന് പാടൂ മോളെ" ഒരു വൃദ്ധന്റെ ചുണ്ടുകൾ വിറപൂണ്ടു .മരിയ കർത്താവിന്റെ കരുണയെ കുറിച്ചാണ് പാടിയത് ഭൂമിയിലുള്ള വേദനകളെക്കുറിച്ചാണ് പാടിയത് മാലാഖമാരുടെ നനുത്തചിറകടിയൊച്ചപോലെ പാടിയ അവളുടെ പട്ടു കേട്ട് എല്ലാവരും അവരുടെ സ്വന്തം വേദന മറന്നു നിന്നു ചിലർ മുറ്റത്തും വരാന്തയിലൂടെ തളർന്നിരുന്നു ."ഈ മാലാഖയുടെ പേര് എന്താണ് "ഒരാൾ ചോദിച്ചു മരിയ ഗേറ്റിന്റെ അഴികൾക്കിടയിലൂടെ അയാളുടെ വിരലുകൾ തൊട്ടു 
      "ഞാൻ മരിയ നിങ്ങളെ കാണാനാണ് വരുന്നത് "അവരുടെ ചുണ്ടുകൾ വിറക്കുന്നതും വിരലുകൾ കൂമ്പുന്നതും കണ്ടുനിന്ന മരിയ വീട്ടിലേക്കു നടന്നു .അവരുടെ രൂപങ്ങൾ വീണ്ടും വീണ്ടുമഓർത്തു അവർക്കുവേണ്ടി ശബ്ദമില്ലാതെ പാടി അന്നത്തെ അന്തി പ്രാർത്ഥനയിൽ അവൾ കർത്താവിനോടു പറഞ്ഞത് ക്യാൻസർ ആശുപത്രിയിലെ രോഗികൾ സന്തോഷിച്ചതിനെക്കുറിച്ചാണ് കർത്താവേ അവരുടെ കണ്ണുകളിലെ വെളിച്ചത്തിൽ ഇന്ന് ഞാൻ അങ്ങയെ കണ്ടു അടുത്ത പ്രാർത്ഥന ചൊല്ലിയിരുന്ന അപ്പൻ അവളുടെ നെറ്റിയിൽ ഉമ്മ നൽകി കർത്താവിന്റെ തിരു രൂപത്തിൽ കണ്ണുകൾ കോർത്ത് അയ്യാൾ മുട്ട് കുത്തി യിരുന്നു അപ്പന്റെ പ്രാർത്ഥനയ്ക്ക് ഏകാന്തത നൽകി മരിയ മുറ്റത്തേക്ക് ഇറങ്ങി നിന്നു. ആകാശത്തിലെ നക്ഷത്ര കൂട്ടത്തിലിരുന്നു തന്ടെ അമ്മ പാട്ടിന്റെ പാലാളി തന്ടെ ഹൃദയത്തിൽ കോരി നിരക്കുന്നതായി മരിയക്ക് തോന്നി
     "അല്ലയോ അമ്മ നക്ഷത്രമേ ഭൂമിയിൽ നിന്ടെ രോഗം അപ്പനും ഞാനും അറിയാതെ പോയത് കൊണ്ടാണ് അറിഞ്ഞിരുന്നുവെങ്കിൽ മനോഹരമായ പാട്ടുകൊണ്ട് ഞാൻ അമ്മയുടെ രോഗത്തെ മാറ്റി എടുക്കുമായിരുന്നല്ലോ ഏറെ നേരം മൗനമായിരുന്നു ശേഷം പതുക്കെ നക്ഷത്രത്തോടു സംസാരിച്ചു തുടങ്ങി ആ ആശുപത്രി ഗേറ്ററിൽ ഞാൻ ഇന്ന് പാടി. ഞാൻ പാടുമ്പോൾ അവർ സന്തോഷിക്കുന്നുണ്ടെന്നു എനിക്ക് തോന്നി. എന്റെ അമ്മയുടെ കടുത്ത വേദനകൾ അവരുടെ കണ്ണുകളിലാണ് ഞാൻ ഇപ്പോൾ കാണുന്നത് മരിയ മുഖം താഴ്ത്തി കുനിഞ്ഞു ഇരുന്നു. നക്ഷത്രങ്ങൾ കൺ ചിമ്മി മരിയയുടെ നെറ്റിയിൽ ഉമ്മവെക്കാൻ 16താഴ്ത്തേക്കു വന്നുകൊണ്ടേയിരുന്നു. അതോടൊപ്പം അവൾ വൈകുന്നേരം ആശുപത്രി ഗേറ്റിൽ പാടിയ പാട്ടുകളും പതിഞ്ഞ ശബ്ദത്തിൽ അവൾ കേട്ട് തുടങ്ങി. വേദനയുടെ പൂന്തോട്ടത്തിലെ വേലിക്കരികിൽ പാട്ടുപാടുന്ന പെൺകുട്ടി നിന്ടെ വരികളും ശബ്ദവും അവരുടെ മജ്ജയിലേക്കും മാംസത്തിലേക്കും ആത്മാവിലേക്കും പനിനീരായി പതിക്കുകയാണല്ലോ ആരോ ചെവിയിൽ മന്ത്രിച്ചത്‌ പോലെ മരിയ മുഖമുയർത്തി പതുക്കെ പുഞ്ചിരിച്ചു. ആ ശബ്ദത്തിനു തന്ടെ കൂട്ടുകാരിയുടെയും ടീച്ചറിന്റെയും കാവൽക്കാരന്ടെയും വേദനിക്കുന്ന മനുഷ്യരുടെയും ശബ്ദങ്ങളോട് സാമ്യമുണ്ടെന്ന് അവൾക്കു തോന്നി

No comments:

Post a Comment