ലിറ്റില്‍ കൈറ്റ്സ് - പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ചാലകശക്തി
സുധാകരന്‍ വി., കൈറ്റ് മാസ്റ്റര്‍, GVHSS എടയന്നൂര്‍
ആധുനികവിദ്യാഭ്യാസ
പ്രക്രിയ പാരമ്പരാഗതമായി
നിലനിന്നിരുന്ന ചോക്ക് , ബോർഡ്
എന്നിവയിൽ മാത്രം ഒതുങ്ങി
നിൽക്കേണ്ട ഒന്നല്ല . മറിച്ച്
അതിനു ആധുനിക സാങ്കേതിക
വിദ്യയുടെ കനത്ത പിൻബലം കൂടി
വേണം എന്നതിന്റെ വിളംബരമായിരുന്നു
പൊതുവിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ
, ഹയർ
സെക്കന്ററി തലങ്ങളിൽ സംസ്ഥാന
തലത്തിൽ നടപ്പാക്കിവരുന്ന
ഹൈടെക്ക് പദ്ധതി . സംസ്ഥാനത്തു
ഏതാണ്ട് എല്ലാ വിദ്ധ്യാലയങ്ങളിലും
ഇത് സാർവത്രീകമായി കഴിഞ്ഞു
.
ഹൈടെക്
വിദ്യാഭ്യാസത്തിലൂടെയും
അതിനോടനുബന്ധിച്ചു് "സമഗ്ര"
എന്ന
വിദ്യാഭ്യാസ വിഭവ പോർട്ടലിന്റെയും
ആവിർഭാവത്തോടെ ക്ലാസ്സ്മുറികളിൽ
"ഹൈ
ടെക് "സാങ്കേതിക
വിദ്യ പ്രാവർത്തിക മായി
തുടങ്ങി . ഭൗതീകസാഹചര്യങ്ങൾ
കൃത്യമായി ഒരുക്കിയ സ്കൂൾ
ക്ലാസ്സ് മുറികളിൽ ലക്ഷക്കണക്കിന്
രൂപയുടെ ഹൈടെക് ഉപകരണങ്ങളാണ്
വിന്യസിച്ചിട്ടുള്ളത്
. ലാപ്ടോപ്പ്
, പ്രൊജക്ടർ
, സ്പീക്കർ
, വ്യത്യസ്‌തതരം
കേബിളുകൾ , റിമോട്ട് ഫിഷ്‌പ്ലേറ്റ്, സോക്കറ്റ്, മുതലായവ
ഇതിൽ പെടും. ഇവയുടെ
ക്ലാസ് തലത്തിലുള്ള പരിപാലനവും
പ്രവർത്തനങ്ങളും നടത്തുന്നതിൽ
മറ്റ് കുട്ടികളെ അപേക്ഷിച്ചു
പ്രാവീണ്യമുള്ളവരാണ് ഓരോ
ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ്
വിദ്യാർത്ഥികൾ . ഈ
ക്ലാസ്സിന്റെ തുടർച്ച
തുടർന്നുള്ള വർഷങ്ങളിൽ
നടക്കുന്നതോടെ എല്ലാക്ലാസ്സുകളിലും
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ
സേവനം ലഭ്യമാവും.
ലിറ്റിൽ
കൈറ്റ്സിന്റെ രൂപീകരണ ഘട്ടം
മുതൽ അതിന്റെ പ്രൊജക്റ്റ്
സമർപ്പണം വരെയുള്ള ഘട്ടങ്ങളിലുള്ള
മൊഡ്യൂൾ അനുസരിച്ചുള്ള
പരിശീലനവും പ്രവർത്തനങ്ങളും
കുട്ടികളിൽ ഉത്തരവാദിത്തബോധം
വളർത്താനും , അത്
ഓരോ ക്ലാസ്സിലേക്കും പകർത്താനും
, അതുവഴി
സ്കൂളിലേക്ക് പകർത്താനും
പര്യാപ്തമാണ്. ഇത്തരം
കുട്ടികൾക്ക് നൽകുന്ന പ്രത്യേക
തരം പരിശീലനങ്ങൾ ആയ അനിമേഷൻ
, മലയാളം
കമ്പ്യൂട്ടിങ്, ഇന്റർനെറ്റും
സൈബർ സുരക്ഷയും, പൈത്തൺ
ഗ്രാഫിക്സ്, റോബോട്ടിക്‌സ്, ഹാർഡ്‌വെയർ
പരിശീലനം എന്നിവയെല്ലാം ഈ
ആധുനീക യുഗത്തിൽ കുട്ടികളെ
ഹൈടെക് മേഖലയിലേക്ക്
കൈപിടിച്ചുയർത്താൻ സാധിക്കുന്ന
ഒരു പ്രഥമ ഘട്ടമായി
കാണാവുന്നതാണ്.
സർവോപരി
ഈ വിദ്യാർത്ഥികളാണ് ഇനി
ഭാവിയിൽ സ്കൂളിന്റെ വിവിധങ്ങളായ
പ്രവർത്തനങ്ങൾ ഡോക്യുമെന്റ്
ചെയ്തു അത് സമൂഹത്തിൽ വിവിധ
ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ
എത്തിക്കേണ്ടത്. അതുകൊണ്ടുതന്നെ
ലിറ്റിൽ കൈറ്റ്സ് എന്നത്
പൊതുവിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ എല്ലാവിധ
വിജയങ്ങൾക്കും ഉള്ള
ചാലകശക്തിയാണെന്നു മാത്രമല്ല
സ്കൂളിലെ അഭിഭാജ്യഘടകം
കൂടിയാണ്.
 |
ലിറ്റില്‍ കൈറ്റ്സ് - രജിസ്ട്രേഷന്‍ സാക്ഷ്യപത്രം |
 |
ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ -2018-19 |
No comments:
Post a Comment